സ്നേഹവർഷമേ ,ശിഥിലം എന്‍ ഹൃദയം.
നിനകാവുമൊ വേർപാടിന്റെ മുറിവ് കെട്ടാൻ,
മായിച്ചുകളയുമോ എന്റെ വേദന.
ഇനിയും ഒരുപാട് ദൂരയുണ്ട് പോവാൻ
നിനകാവുമോ എനിക്ക് താങ്ങാവാൻ.
വീണുടഞ്ഞ എൻ ഹൃദയം കിതെക്കുന്നു പേടിയോടെ,
ഇനി ഒരിക്കൽ കൂടി തകരുമോ എന്ന്.
സ്വപ്‌നങ്ങൾ ഉറക്കങ്ങളിലെ കളിപാട്ടങ്ങൾ ആയിപോയി
തീജ്വാലകൾ തണുപ്പത്ത് അണഞ്ഞുപോയി
ലക്ഷ്യങ്ങൾ ദൂരെ മാഞ്ഞുപോയി, വഴികൾ അടഞ്ഞു പോയി .
നിനക്ക് ആവുമോ എനനിലെ ആത്മാവിനെ തൊട്ട് ഉണർത്താൻ ?
പാടത്തെ കിളർത്ത കനികൾ എന്നെ നോക്കി ചിരിക്കുന്നു,
മഴയത്തു കണ്ണുനീർ അറിയുന്നിലവർ.
എനനിലെ തരിശു നോക്കി ശലഭങ്ങൾ പരിഹസിക്കുന്നു,
അറിയുന്നിലവർ അതൊരു പൂന്തോട്ടമായിരുന്ന് എന്ന് .
നിനക്കാവുമോ എന്നിലെ സങ്കടം മായിക്കാന്‍ ?
നിറഞ്ഞ പുഴയിലെ മീൻ നെ പോലെ ആയിരുന്ന് ഞാൻ
ഞാറപക്ഷി കൊത്തികൊണ്ട്പോയി.
ഇരുട്ടാണ് ഇവിടെ,ഭയം എന്നെ മരവിപ്പിക്കുന്നു,
നിനനിലെ സുഗന്ധം എന്നിലെ അഗ്നിയെ ഉണർത്തുന്നു,
വെളിച്ചം പടർന്നു, അത്ഭുതം നിന്റെ സ്നേഹം,
ഞാൻ വീണ്ടും വീണുപോയി, നിറഞ്ഞ പുഴയിലേക്ക്.
ആരും ഇല്ല ഇവിടെ, ഒരുപാട് പേർ ഉണ്ട് താനും.
ഇമകൾ നിന്നെ തേടുന്നു. ഞരമ്പുകളിൽ ഉണ്ട് നിൻറെ സുഗന്ധം.
കണ്ടെത്തും ഞാൻ, എന്നിലെ എന്നെ ഉണർത്താൻ പ്രാപ്തി ഉള്ള നിന്നെ.
- അബിനാസ് ബാംഗ്ലൂർ