ആയിരം പറവകളിലെ ഒരാൾ ആണ് ഞാൻ
പറക്കാൻ മറന്നതോ അതോ വീണുപോയതോ.
സൂര്യന്റെ അസ്തമയത്തെ ഭംഗിയാകാൻ വിധിച്ചവർ
ഭൂമിയുടെ ഇരുട്ടിനോട് തോറ്റുപോയി.
പറക്കാൻ മോഹിച്ചു ഒരുകൂട്ടം പറവകൾ
നാളെ എന്താ എന്ന് ചിന്തിച്ചതില്ല.
ഉദയസൂര്യൻ ചിറകുകളെ തലോടുന്നു
യാത്രയുടെ യാമം ഞങ്ങൾക്കു ജീവനേകി.
പക്ഷെ മിഴി തുറന്നത് വേടന്റെ കൂടിൽ.
അകപെട്ടുപോയി ഭീതിയോടെ.
ചുറ്റും മനുഷ്യർ, ഞങ്ങളെ നോക്കി ചിരിക്കുന്നു.
നിസ്സഹായത ഞങ്ങളുടെ ഭംഗിയെ കെടുത്തി.
പറയാൻ വാക്കുകൾ കോർത്തു. കേൾക്കാൻ ആരുമില്ല.
മാനം ഞങ്ങളെ മാടി വിളിക്കുന്നു.
അക്ഷരമാലകൾ നൊമ്പരകളുടെ ചെപ്പ് തുറന്നു
നിരാശയുടെ അതിർവരമ്പുകൾ മാഞ്ഞുപോയി.
പറയാൻ മറന്ന വാക്കുകൾ മുള്ളിനാൽ തീർത്തപ്പോൾ
മുറിഞ്ഞുപോയി കിതയ്ക്കുന്ന എൻ ഹൃദയം.
പറവയാണ് ഞാൻ, പറക്കാൻ ജനിച്ചവൻ.
-അബിനാസ് ബാംഗ്ലൂർ
പറക്കാൻ മറന്നതോ അതോ വീണുപോയതോ.
സൂര്യന്റെ അസ്തമയത്തെ ഭംഗിയാകാൻ വിധിച്ചവർ
ഭൂമിയുടെ ഇരുട്ടിനോട് തോറ്റുപോയി.
പറക്കാൻ മോഹിച്ചു ഒരുകൂട്ടം പറവകൾ
നാളെ എന്താ എന്ന് ചിന്തിച്ചതില്ല.
ഉദയസൂര്യൻ ചിറകുകളെ തലോടുന്നു
യാത്രയുടെ യാമം ഞങ്ങൾക്കു ജീവനേകി.
പക്ഷെ മിഴി തുറന്നത് വേടന്റെ കൂടിൽ.
അകപെട്ടുപോയി ഭീതിയോടെ.
ചുറ്റും മനുഷ്യർ, ഞങ്ങളെ നോക്കി ചിരിക്കുന്നു.
നിസ്സഹായത ഞങ്ങളുടെ ഭംഗിയെ കെടുത്തി.
പറയാൻ വാക്കുകൾ കോർത്തു. കേൾക്കാൻ ആരുമില്ല.
മാനം ഞങ്ങളെ മാടി വിളിക്കുന്നു.
അക്ഷരമാലകൾ നൊമ്പരകളുടെ ചെപ്പ് തുറന്നു
നിരാശയുടെ അതിർവരമ്പുകൾ മാഞ്ഞുപോയി.
പറയാൻ മറന്ന വാക്കുകൾ മുള്ളിനാൽ തീർത്തപ്പോൾ
മുറിഞ്ഞുപോയി കിതയ്ക്കുന്ന എൻ ഹൃദയം.
പറവയാണ് ഞാൻ, പറക്കാൻ ജനിച്ചവൻ.
-അബിനാസ് ബാംഗ്ലൂർ